കാഴ്ചപ്പാടും ദൗത്യവും
കാർഷിക തകർച്ചയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതി ജീവിച്ച്, സുസ്ഥിരമായ ഒരു പ്രാദേശിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ പ്രഥമ പരിഗണന. പാവപ്പെട്ടവൻ്റെ കണ്ണുനീരൊപ്പുന്ന ക്ഷേമ പദ്ധതികൾക്കും, യുവതലമുറയ്ക്ക് പുതിയ തൊഴിൽസാധ്യതകൾ തുറന്നു കൊടുക്കുന്ന നൂതന ആശയങ്ങൾക്കും മുൻതൂക്കം നൽകുന്നു. ഗ്രാമീണ വികസനത്തിൽ ജനപങ്കാളിത്തത്തിൻ്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഇതു വഴി സാധിക്കും.