തിരുവനന്തപുരം ജില്ല
നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം, *ലഹരിവിരുദ്ധ ജനകീയ പ്രചാരണം: നേമം ബ്ലോക്ക് പഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' പരിപാടികൾ സംഘടിപ്പിച്ചു*
ഓപ്പറേഷൻ തൂഫാൻ 2.0

September 29, 2026

 

📢 ലഹരിവിരുദ്ധ ജനകീയ പ്രചാരണം

നേമം ബ്ലോക്ക് പഞ്ചായത്തിൽ

'ഓപ്പറേഷൻ തൂഫാൻ 2.0'

ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായി തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്തിൽ വിപുലമായ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി ഓഫീസ് വളപ്പിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷൺമുഖം ലഹരിവിരുദ്ധ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണവും നടന്നു.

🎓 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

ലഹരി വിപത്തിനെതിരെയുള്ള ബോധവത്കരണ ക്ലാസ്സിന് എക്സൈസ് പ്രിവെന്റിങ് ഓഫീസർ (നെയ്യാറ്റിൻകര സർക്കിൾ) അജിത് നേതൃത്വം നൽകി.

🌟 ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ

കൈകൊട്ടിക്കളി ക്വിസ് മത്സരം ഫുട്ബോൾ ഷൂട്ട് ഔട്ട് 

👥 പങ്കെടുത്തവർ

നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എ., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മലയിൻകീഴ് സബ് ഇൻസ്പെക്ടർ നാദിർഷ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

★ ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട് ★

 

Operation Toofan 2.0